മുംബൈ: ബ്ലാക്ക്‌ബെറി നല്‍കുന്ന സേവനങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള സംവിധാനം നിലവില്‍ വരുത്താന്‍ കേന്ദ്രം പുതിയ സമയപരിധി നിശ്ചയിച്ചതായി സൂചന. ഡിസംബര്‍ 31 നകം ഇത്തരമൊരു സംവിധാനം നിലവില്‍ കൊണ്ടുവരണമെന്നാണ് ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ബ്ലാക്കബെറി ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ചില സേവനങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ മെസ്സേജിംഗ് അടക്കമുള്ള സേവനങ്ങള്‍ നിയന്ത്രിക്കാനുതകുന്ന സംവിധാനം കൊണ്ടുവരണമെന്ന് കേന്ദ്രടെലികോം മന്ത്രാലയം നിര്‍ദ്ദേശിച്ചത്.