ന്യൂദല്‍ഹി: 2017 ല്‍  കുറഞ്ഞ വിലയിലുള്ള ബി.എം.ഡബ്ല്യൂ കാറുകളും ഓഡി കാറുകളും നിരത്തിലിറക്കാം. കാരണം മറ്റൊന്നുമല്ല. യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചു.[innerad]

30 ശതമാനം ഇറക്കുമതി തീരുവ കുറക്കാനാണ് ഇപ്പോഴുള്ള തീരുമാനം. 2020 ആകുമ്പോഴേക്ക് 20 ശതമാനമായും ഇത് കുറയ്ക്കാന്‍ സാധ്യതയുണ്ട്.

27 യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ കരാറിലെത്തിയ ‘ബ്രോഡ്-ബേസ്ഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എഗ്രിമെന്റ്’ ഉടമ്പടി അനുസരിച്ചാണ് ഈ തീരുമാനം.

കാറിന് പുറമെ വിലയേറിയ വൈനുകളുടെ ഇറക്കുമതി ചുങ്കവും 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 150 ശതമാനമാണ് വൈനുകളുടെ ഇറക്കുമതി ചുങ്കം.