ന്യുദല്‍ഹി : ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തുമെന്ന ഭീക്ഷണിയില്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, ഒപ്പോ, ജിയോണി, ഷവോമി തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യ നോട്ടീസയച്ചു.

ഉപഭോക്താക്കളുടെ ഫോണ്‍കോളുകളും മെസേജുകളുമടക്കം വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭീഷണിയിലാണ് ചൈനീസ് കമ്പനികളടക്കം ഇരുപത്തിയൊന്നോളം ഫോണ്‍നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസയച്ചത്. ആപ്പിള്‍, സാംസങ്, ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സ് തുടങ്ങിയ പ്രമുഖ കമ്പനികളും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസയച്ച ഇരുപത്തിയൊന്ന് കമ്പനികളിലുള്‍പ്പെടും.


Also Read: റോഡില്‍ ഈദ് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ ജന്മാഷ്ടമി ആഘോഷവും നടക്കുമെന്ന് യോഗി ആദിത്യനാഥ്


സുരക്ഷാനിയമത്തിനനുസരിച്ചാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്,ഉപഭോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമാണ് തുടങ്ങിയ കാര്യങ്ങള്‍ ഫോണ്‍കമ്പനികള്‍ ആഗസ്റ്റ് 28നകം മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. തുടര്‍ന്ന് ഐടി വകുപ്പിന്റെ പരിശോധനയുമുണ്ടാകും.

കമ്പനികളില്‍ നിന്ന് മറുപടി ലഭിച്ച ശേഷം ഇക്കാര്യത്തില്‍ ഐ.ടി മന്ത്രാലയം പരിശോധന നടത്തും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴശിക്ഷയടക്കുമുള്ള നടപടികളിലേയ്ക്ക് കേന്ദ്രം തിരിഞ്ഞേക്കും.

നോട്ടീസിന് മറുപടി നല്‍കാന്‍ ഈ മാസം 28 വരെ സമയം അനുനദിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന ബോര്‍ഡറിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ ഈ നടപടി.