Categories

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

sachin-1

മുംബൈ: സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയച്ചു.

ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

അതേസമയം നര്‍സിന്‍ ഡിയോനറയന്‍, ഷാനന്‍ ഗബ്രിയേല്‍ എന്നിവര്‍ അവസാന ഇലവനില്‍ ഇടം പിടിച്ചു എന്ന രണ്ട് മാറ്റങ്ങള്‍ വിന്‍ഡീസിലുണ്ട്.

സച്ചിന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ പതിനായിരങ്ങളാണ് സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്.

സച്ചിന്‍ എന്ന ഇതിഹാസനായകനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റാമ്പും ഇന്ന് പുറത്തിറക്കുന്നുണ്ട്.

ഒമ്പത് മണിക്ക് സച്ചിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയമുപയോഗിച്ചാണ് ടെസ്റ്റ് പരമ്പരക്ക് ടോസിട്ടത്.

നാല്‍പതിനായിരത്തോളം പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ കളി കാണാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

സച്ചിന്റെ ബാല്യകാല പരിശീലകനായ രമാകാന്ത് അച്ച്‌റേക്കറും അമ്മ രജനിയും സഹോദരന്‍ അജിത് ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തുന്നുണ്ട്.

സച്ചിന്റെ അമ്മയും സഹോദരനും ആദ്യമായാണ് കളികാണാന്‍ എത്തുന്നതെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി രണ്ടായിരത്തോളം പോലീസുകാരെയാണ് വാങ്കഡെ സ്റ്റേഡിയത്തില്‍ വിന്യസിച്ചിട്ടുള്ളത്.

കളിക്കളത്തില്‍ 1989 -ല്‍ തുടങ്ങിയ സച്ചിന്റെ  ജൈത്രയാത്രക്ക് വാങ്കഡെ സ്റ്റേഡിയത്തിലെ കളിയോടെ വിരാമമാകും.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില