മോസ്‌കോ: റഷ്യയില്‍ നിന്നും ആയുധം വാങ്ങുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. റഷ്യന്‍ ആയുധക്കയറ്റുമതി സ്ഥാപനമായ റോസോബോറോണ്‍ എക്‌സ്‌പോര്‍ട്ടിന്റെ മേധാവി അനറ്റോളി ഇസാകിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ കൂടാതെ ചൈന, വിയറ്റ്‌നാം, വെനസ്വേല, അല്‍ജീറിയഎന്നീ രാജ്യങ്ങളും റഷ്യയുടെ തന്ത്രപ്രധാന പങ്കാളികളാണ്. സൈനിക സാങ്കേതിക സഹകരണ രംഗത്ത് ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണെന്നും ഇസാകിന്‍ പറയുന്നു.

ആയുധനിര്‍മാണത്തില്‍ സാങ്കേതിക സഹകരണത്തോടുകൂടിയ ദീര്‍ഘകാല കരാറുകളാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇന്ത്യ 20 ടെന്‍ഡറുകള്‍ ക്ഷണിച്ചതില്‍ റഷ്യ പങ്കെടുക്കുന്നുണ്ടെന്നും അദ്ദാഹം കൂട്ടിച്ചേര്‍ത്തു.