വാഷിംഗ്ടണ്‍: ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളിലെ ഉപഭോഗം ഉയര്‍ന്നതാണ് ക്രൂഡോയില്‍ വില ഉയരാന്‍ പ്രധാന കാരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കുറ്റപ്പെടുത്തല്‍. ഈ രാജ്യങ്ങളില്‍ നിന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഡിമാന്‍ഡ് വന്നതാണ് എണ്ണ വില ഉയര്‍ത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ചൈനയില്‍ കാറുകള്‍ മൂന്നിരട്ടിയാണ് വര്‍ധിച്ചത്. വരും വര്‍ഷങ്ങളിലും ഈ രാജ്യങ്ങളില്‍ കാര്‍ വില്‍പന വര്‍ധിക്കുകയേ ഉള്ളു. ഇതിനെല്ലാം വേണ്ട ഇന്ധനത്തെക്കുറിച്ച് ആലോചിച്ച് നോക്കൂവെന്ന് ഒബാമ പറഞ്ഞു.

Subscribe Us:

അതേസമയം, അമ്പതുലക്ഷം ടണ്‍ ക്രൂഡോയില്‍ സൗദി അറേബ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇറാനെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ശക്തിപ്പെടുകയാണെങ്കില്‍ അവിടെനിന്നുള്ള എണ്ണയുടെ കുറവ് പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കേന്ദ്ര പെട്രോളിയം സഹമന്ത്രി ആര്‍.പി.എന്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

സൗദി പെട്രോളിയം സഹമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസുമായി ഇതുസംബന്ധിച്ച് അദ്ദേഹം ചര്‍ച്ച നടത്തി. പ്രതിവര്‍ഷം 270 ലക്ഷം ടണ്‍ ക്രൂഡോയിലാണ് സൗദിയില്‍ നിന്നു ഇന്ത്യ വാങ്ങുന്നത്.

Malayalam News

Kerala News In English