Categories

പാ­കി­സ്ഥാ­നു­മാ­യി തു­റ­ന്ന ചര്‍ച്ച­ക്ക് ത­യ്യാര്‍

ന്യൂ­ദല്‍­ഹി: പാ­കി­സ്ഥാ­നു­മാ­യി എല്ലാ­കാ­ര്യ­ത്തിലും ഘ­ട്ടം ഘ­ട്ട­മാ­യി തു­റ­ന്ന ചര്‍­ച്ച­യ്­ക്ക് ഇന്ത്യ ത­യ്യാ­റാ­ണെ­ന്ന് വി­ദേ­ശ­കാ­ര്യ മ­ന്ത്രി എ­സ് എം കൃ­ഷ്­ണ.
ഞ­ങ്ങള്‍­ക്ക് ഭ­യ­ക്കാന്‍ ഒ­ന്നു­മില്ല. എല്ലാ­കാ­ര്യ­ങ്ങളും പ്ര­ശ്‌­ന­ങ്ങളും തു­റ­ന്ന ചര്‍­ച്ച­യ്­ക്ക വ­യ്­ക്കാന്‍ ഇ­ന്ത്യ ത­യ്യാ­റാ­ണെ­ന്ന വ­സ്തു­ത പാ­കി­സ്ഥാന്‍ അ­റി­യ­ട്ടെ­യെ­ന്നും രാ­ജ്യ­സ­ഭ­യി­ലെ ചോ­ദ്യോ­ത്ത­ര­വേ­ള­യില്‍ വ്യ­ക്ത­മാക്കി.

പാ­കി­സ്ഥാ­നു­മാ­യു­ള്ള അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങള്‍ പ­ക്വ­ത­യോ­ടെ ഘ­ട്ടം ഘ­ട്ട­മാ­യി തീര്‍­ക്കാ­നാ­ണ് ഇ­ന്ത്യ ആ­ഗ്ര­ഹി­ക്കു­ന്നത്. എ­ന്നാല്‍ ശ­ത്രു­ത മ­നോ­ഭാ­വം പാ­കി­സ്ഥാന്‍ കൈ­വി­ട­ണ­മെന്നും കൃ­ഷ്­ണ പ­റഞ്ഞു.

ഡേ­വി­ഡ് ഹെ­ഡ്‌­ലി­യു­ടെ തു­റ­ന്നുപ­റ­ച്ചി­ലു­ക­ളു­ടെ പ്ര­തി­ഫ­ല­ന­മാ­ണ് ജി കെ പി­ള്ള­യു­ടെ വിവാ­ദ പ്ര­സ്­ത­വ­ന­യെ­ന്നും അ­ദ്ദേ­ഹം രാ­ജ്യ­സ­ഭ­യില്‍ പ­റഞ്ഞു. മുംബൈ സ്‌­ഫോ­ട­ന­ത്തില്‍ പാ­കി­സ്ഥാന്‍ ചാ­ര­സം­ഘ­ട­നയാ­യ ഐ എസ് ഐ­ക്ക് പ­ങ്കു­ണ്ടെ­ന്നാ­ണ് ആ­ഭ്യ­ന്ത­ര സെ­ക്രട്ടറി ജി കെ പി­ള്ള പ­റ­ഞ്ഞത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.