ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേ അധിക്ഷേപം നടത്തിയ ന്യൂസിലാന്‍ഡ്
ടി വി ഷോയ്‌ക്കെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സംഭവം തീര്‍ത്തും അപലപനീയമാണെന്നു് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ വ്യക്തമാക്കി.

അതിനിടെ സംഭവത്തില്‍ ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പു പറഞ്ഞിട്ടുണ്ട്്. സംഭവത്തില്‍ പ്രതിഷേധമറിയിക്കാന്‍ ന്യൂസിലാന്‍ഡ് ഹൈക്കീമ്മഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിട്ടുണ്ട്. ടിവി ന്യൂസിലാന്‍ഡില്‍ പോള്‍ ഹെന്റി അവതരിപ്പിച്ച് പരിപാടിക്കിടെയാണ് വിവാദമുണ്ടായത്. ഷീലാ ദീക്ഷിതിന്റെ പേര് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ക്ക് യോജിച്ച പേരല്ല ഇതെന്നുമായിരുന്നു ഹാരിസ് അഭിപ്രായപ്പെട്ടത്..