എഡിറ്റര്‍
എഡിറ്റര്‍
‘മനുഷ്യാവകാശലംഘനം, ഭീകരവാദം, വംശഹത്യ’; മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന് പ്രവേശനം നിഷേധിച്ച് കാനഡ; പ്രതിഷേധവുമായി ഇന്ത്യ
എഡിറ്റര്‍
Tuesday 23rd May 2017 9:16pm

 

ന്യൂദല്‍ഹി: ഇന്ത്യന്‍ പൗരനായ മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ കാനഡ വിസ നിഷേധിച്ചതോടെ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി. മനുഷ്യാവകാശലംഘനം, ഭീകരവാദം, വംശഹത്യ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് കാനഡയുടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ നിഷേധിച്ചത്.

വാന്‍കോവര്‍ വിമാനത്താവളത്തില്‍ വെച്ചാണ് സി.ആര്‍.പി.എഫില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായി വിരമിച്ച തേജിന്ദര്‍ സിംഗ് ധില്ലന്‍ എന്ന ഇന്ത്യന്‍ പൗരനെ കാനഡ തടഞ്ഞത്. കാനഡയുടെ കുടിയേറ്റ-അഭയാര്‍ത്ഥി സംരക്ഷണ നിയമപ്രകാരമാണ് ഇദ്ദേഹത്തെ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 2010-ലാണ് തേജിന്ദര്‍ സേനയില്‍ നിന്ന് വിരമിച്ചത്.


Don’t Miss: ‘ബാഹുബലിയൊക്കെ യെന്ത്?’; ബാഹുബലി ഒരു റെക്കോര്‍ഡും തകര്‍ത്തിട്ടില്ല; തന്റെ സിനിമ ഇന്നാണ് ഇറങ്ങുന്നതെങ്കില്‍ അയ്യായിരം കോടി കടന്നേനേ; ബാഹുബലിക്കെതിരെ സംവിധായകന്‍


എന്നാല്‍ സി.ആര്‍.പി.എഫില്‍ പേരെടുത്ത ഉദ്യോഗസ്ഥനായി വിരമിച്ച തേജിന്ദറിനെതിരെ കാനഡ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഇക്കാര്യം കനേഡിയന്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വിദശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷങ്ങളായി ഭാര്യയ്‌ക്കൊപ്പം കാനഡയില്‍ പോകുന്നയാളാണ് താനെന്നും ഇത്തരത്തിലൊരു അപമാനം നേരിടേണ്ടി വന്നത് ആദ്യമായാണെന്നും തേജിന്ദര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.


Also Read: ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ രശ്മി ആര്‍ നായരുടെ കോളം പിന്‍വലിച്ചു; പിന്‍വലിച്ചതിനു പിന്നില്‍ സംഘപരിവാര്‍ അജയണ്ടയെന്ന് രശ്മി നായര്‍


ഇതാദ്യമായല്ല കാനഡ ഇന്ത്യന്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥന് വിസ നിഷേധിക്കുന്നത്. സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരെ 2010-ലും കാനഡയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ കാനഡാ സന്ദര്‍ശനത്തിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അന്ന് കാനഡ വിസ നിഷേധിച്ചത്.

Advertisement