Categories

Headlines

ലണ്ടന്‍ ഒളിംപിക്‌സ് ഇന്ത്യ ഭാഗികമായി ബഹിഷ്‌കരിക്കും

ന്യദല്‍ഹി: ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യ ലണ്ടന്‍ ഒളിമ്പിക്‌സ് ഭാഗികമായി ബഹിഷ്‌കരിക്കും. ഒളിമ്പിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങളിലും ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് ഔദ്യോഗികമായി ആരും പങ്കെടുക്കില്ല. ഇന്ത്യയിലെ താരങ്ങള്‍ പരിപാടികളില്‍ പങ്കെടുക്കുമെങ്കിലും ഔദ്യോഗിക പ്രതിനിധികള്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ അറ്റ്‌ലറ്റുകളെ മാത്രം ഓര്‍ത്തിട്ടാണ് ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കാത്തതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഐ.ഒ.എ. വൃത്തങ്ങള്‍ അറിയിച്ചു.  ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കായികമന്ത്രാലയം ഇതുസംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് (ഐ.ഒ.സി) കത്തുനല്‍കി. ഈ കത്തിന് മറുപടി കിട്ടുംവരെ കാത്തിരക്കാനാണ് ഐ.ഒ.എ.യുടെ തീരുമാനം. അതിനു മുമ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് ശരിയല്ലെന്നും അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകള്‍ കാലകാലങ്ങളായി പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് ഒളിംപിക്‌സ്. അത് നഷ്ടപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐ.ഒ.സി സെക്രട്ടറി ജനറല്‍  രണ്‍ധീര്‍ സിംഗ് പറഞ്ഞു.

ഭോപ്പാല്‍ വാതകദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് തെറ്റിദ്ധാരണ പരത്തുകയാണ് ഡൗ കെമിക്കല്‍സ് ചെയ്യുന്നതെന്ന് ഐ.ഒ.എ. വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 27 നാണ് ഡൗ കെമിക്കല്‍സ് ഒളിമ്പിക്‌സ് സ്‌പോണ്‍സര്‍മാരായി തുടരുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കു പരാതി നല്‍കിയത്.

കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കേസില്‍ അന്തിമതീരുമാനമായിട്ടുമില്ല. അതുകൊണ്ട് ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരായി തുടരാന്‍ അനുവദിക്കുന്നത് ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളോട് ചെയ്യുന്ന അനീതിയായിരിക്കുമെന്ന് ഐ.ഒ.എ പ്രസിഡന്റ് വിജയ് കുമാര്‍ മല്‍ഹോത്ര അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അദ്ധ്യക്ഷന്‍ ഷാക്ക് റോഗ്ഗിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഒളിമ്പിക്‌സ് പോലുള്ള ഏറ്റവും വലിയ കായിക മേളയെ അവഹേളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നും എന്നാല്‍ ഭോപ്പാല്‍ ദുരന്തം പേറി ജീവിക്കുന്നവരെ കുറിച്ച് ലോകം അറിയേണ്ടതുണ്ടെന്നും ഐ.ഒ.സി വ്യക്തമാക്കി.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ