Categories

സൂപ്പര്‍ സീരീസ് ഹോക്കി: ഇന്ത്യ-പാകിസ്ഥാന്‍ സമനില

India-Pakistahan draw in super series hockey tournament

പെര്‍ത്ത്: ഇന്റര്‍നാഷനല്‍ സൂപ്പര്‍ സീരീസ് ഹോക്കി നയന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം സമനിലയിലായി. മലയാളിയായ പി.ആര്‍. ശ്രീജേഷിന്റെ പെര്‍ഫോമന്‍സാണ് സമനില നേടിക്കൊടുത്തത്. ഭരത് ഛേത്രിക്ക് പകരം ഗോള്‍ വല കാക്കാന്‍ രണ്ടാം പകുതിയിലാണ് ശ്രീജേഷ് കളത്തിലെത്തിയത്. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് പാകിസ്താന് ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് തട്ടിയകറ്റിയാണ് ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമായത്.

കളിയുടെ 12ാം മിനിറ്റില്‍ പാക്കിസ്ഥാനാണ് ആദ്യം ഗോള്‍ നേടിയത്. ക്‌ളോസ്‌റേഞ്ചില്‍ നിന്ന് വസീം അഹമ്മദാണ് പാകിസ്ഥാന് വേണ്ടി ഗോള്‍ നേടിയത്. അടുത്ത നിമിഷം തന്നെ ഇന്ത്യ സമനില നേടുകയും ചെയ്തു. ഡൈവിങ് റിവേഴ്‌സ് സ്റ്റിക് ഷോട്ടിലൂടെ രവി പാലാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമിനും നിരവധി അവസരങ്ങല്‍ ലഭിച്ചെങ്കിലും ഗോളികളുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാരണം ഗോളാക്കാന്‍ സാധിച്ചില്ല.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് മൂന്നിനെതിരേ ആറ് ഗോളുകള്‍ക്ക് തോറ്റിരുന്നു. എന്നാല്‍ പാകിസ്ഥാനെതിരെ മികച്ച കളിയാണ് കാഴ്ചവെച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.