എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് : കാണാനെത്തുന്ന പാകിസ്ഥാനികള്‍ക്ക് ഇന്ത്യയുടെ നിയമക്കുരുക്ക്
എഡിറ്റര്‍
Monday 26th November 2012 4:53pm

ന്യൂദല്‍ഹി: ഡിസംബര്‍ 25ന് തുടങ്ങാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര കാണാനെത്തുന്ന പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കി ഇന്ത്യയുടെ നിയമക്കെണി.

ഇന്ത്യയില്‍ നിന്ന് ഒരു സ്‌പോണ്‍സര്‍ ഉണ്ടായിരുന്നാല്‍ മാത്രം പാകിസ്ഥാനിലുള്ളവര്‍ക്ക് വിസ അനുവദിക്കുക എന്ന നിയമത്തിന് പുറമെ മള്‍ട്ടിസിറ്റി വിസ ഏര്‍പ്പെടുത്താനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു.

Ads By Google

ഇവര്‍ക്ക് മത്സര വേദിയിലേക്കുള്ള ടിക്കറ്റും നാട്ടിലേക്കുള്ള മടക്ക ടിക്കറ്റും ഇതുവഴി ഉറപ്പിക്കാന്‍ കഴിയുമെന്ന് കേന്ദ്രം ചുമതലപ്പെടുത്തിയ പ്രത്യേക സമിതി നിരീക്ഷിച്ചു. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിന് അനുമതി നല്‍കുന്നതോട് കൂടി തന്നെ പാകിസ്ഥാനില്‍ നിന്നെത്തുന്നവര്‍ക്കുള്ള നിയമങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കേന്ദ്രം നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചിരുന്നു.

2007ല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാനെത്തിയവരില്‍ 12 പാകിസ്ഥാന്‍കാരെ കാണാതായതാണ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുന്നതിലേക്ക് നയിച്ചത്. ലഷ്‌കറെ ത്വയ്ബ ഭീകരനെന്ന് നിരീക്ഷിക്കപ്പെടുന്ന അമേരിക്കന്‍ വംശജന്‍ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതായിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സാജിദ് മിര്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് മൊഹാലിയിലും ദല്‍ഹിയിലും ഉണ്ടായിരുന്നെന്നും നാഷനല്‍ ഡിഫന്‍സ് കോളജ് സ്ഥാപിക്കുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.

പാകിസ്ഥാനില്‍ നിന്നെത്തുന്നവര്‍ കളി കാണാനുള്ള ടിക്കറ്റിന്റെ ഒരു കോപ്പി വിസയോടൊപ്പം പ്രത്യേകം കരുതേണ്ടതുമുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക അതിഥികളായെത്തുന്നവരുടെ വിവരങ്ങള്‍ നേരത്തെ തന്നെ നല്‍കാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കും മള്‍ട്ടിവിസ ഏര്‍പ്പെടുത്തും.

Advertisement