ന്യൂദല്‍ഹി: പരസ്പരവിശ്വാസ നടപടിയുടെ ഭാഗമായി ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും വിദേശകാര്യ സെക്രട്ടറിമാര്‍ ഫെബ്രുവരിയില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന. സാര്‍ക്ക് ചര്‍ച്ചയുടെ ഭാഗമായി ഭൂട്ടാന്‍ തലസ്ഥാനമായ തിമ്പുവിലായിരിക്കും ചര്‍ച്ച നടക്കുകയെന്നും സൂചനയുണ്ട്.

മാര്‍ച്ചില്‍ പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് എസ് എം കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിംഗും യൂസഫ് റാസ ഗിലാനിയും തമ്മില്‍ കഴിഞ്ഞവര്‍ഷം കൂടിക്കാഴ്ച്ച നടന്നിരുന്നെങ്കിലും പ്രധാനപ്പെട്ട ചര്‍ച്ചയൊന്നും നടന്നിരുന്നില്ല.

Subscribe Us: