റിയാദ്: ഇന്ത്യാ-പാക് ചര്‍ച്ചയില്‍ അറേബ്യക്ക് ഇടപെടാന്‍ കഴിയുമെ്ന്ന് വിദേശ കാര്യ സഹമന്ത്രി ശശി തരൂര്‍. ‘പാകിസ്താനുമായി വലിയ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായും സൗദിക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താന്‍- ഇന്ത്യ സമാധാന ചര്‍ച്ചക്ക് സൗദിക്ക് ഇടപെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഇതായിരുന്നു ശശി തരൂര്‍ റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ ഇന്ത്യ-പാക് ചര്‍ച്ചയില്‍ അമേരിക്കയടക്കമുള്ള ഒരു രാജ്യവും മധ്യസ്ഥം വഹിക്കേണ്ടെന്ന നിലപാടാണ് ഇന്ത്യയുടെത്. ഇന്ത്യാ നിലപാടിന് വിരുദ്ധമായ പ്രസ്താവനയുമായി തരൂര്‍ രംഗത്തെത്തയിരിക്കെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഇടതുപക്ഷവും ബി ജെ പിയും ആവശ്യപ്പെട്ടിട്ടുണ്ട്. മന്‍മോഹന്‍സിങിന്റെ മൂന്ന് ദിവസത്തെ സൗദി അറേബ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി റിയാദിലുള്ള തരൂര്‍ ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

Subscribe Us:

എന്നാല്‍ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യാ പാക് ചര്‍ച്ചയില്‍ സൗദിക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കി.