കറാച്ചി: ഇന്ത്യക്കും പാക്കിസ്താനും ഇടയില്‍ ഓടുന്ന താര്‍ എക്‌സ്പ്രസിനെ ലക്ഷ്യമിട്ട് സ്‌ഫോടനം. കറാച്ചിയില്‍ നിന്നും രാജസ്ഥാനിലേക്കുള്ള യാത്രക്കിടേയാണ് സ്‌ഫോടനം. സ്‌ഫോടനത്തെ തുടര്‍ന്ന് ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി.

സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കറാച്ചിയില്‍ നിന്നും അറുപത്തിയേഴ് കിലോമീറ്റര്‍ അകലെയുള്ള ധബേജിയിലായിരുന്നു സ്‌ഫോടനം. 50 ഇന്ത്യക്കാരുള്‍പ്പടെ 155 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു.

അതിനിടെ സ്‌ഫോടനത്തെക്കുറിച്ച് പാക് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് താര്‍ എക്‌സ്പ്രസിന്റെ തുടര്‍യാത്രക്ക് തടസമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.