ന്യൂദല്‍ഹി: ഇന്ത്യാ -പാക് ഹോക്കി സീരീസ് ടൂര്‍ണമെന്റ് റദ്ദാക്കി. കാശ്മീരിലെ ശ്രീനഗറില്‍ തീവ്രവാദി ആക്രണമുണ്ടായതാണ് ടൂര്‍ണമെന്റ് റദ്ദാക്കാന്‍ കാരണമെന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Ads By Google

മലേഷ്യയില്‍ നടന്ന ഹോക്കി ഫെഡറേഷന്റെ യോഗത്തിലാണ് ഏപ്രില്‍ അഞ്ച് മുതല്‍ പതിനഞ്ചാം തിയ്യതി വരെ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ശ്രീനഗറിലെ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനില്‍ നിന്നുളളവരാണെന്ന് ആഭ്യനന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഹോക്കി ടൂര്‍ണമെന്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായിട്ടാണ് ഇന്ത്യയും പാക്കിസ്ഥാനും ഹോക്കിയില്‍ ഏറ്റുമുട്ടാന്‍ തീരുമാനമെടുത്തിരുന്നത്.

ഈ ആക്രമണത്തില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.