ന്യൂദല്‍ഹി: ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ 5000 പാക്കിസ്ഥാനി ക്രിക്കറ്റ് ആരാധകര്‍ക്ക് ഇന്ത്യ സിംഗിള്‍ സിറ്റി വിസ അനുവദിക്കും.

ക്രിക്കറ്റ് പരമ്പരയ്ക്ക് മുന്നോടിയായി കളികള്‍ നടക്കുന്ന അഞ്ച് വേദികളില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനുളള അനുവാദവും ഇന്ത്യ നല്‍കും.

Ads By Google

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും കാണാനുള്ള അവസരം നല്‍കിയിട്ടില്ല. ബാക്കി കളികള്‍ കാണാനുളള അനുവാദം പിന്നീട് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്‌ രംഗത്തെത്തി. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം റദ്ദാക്കിയില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഭിഷണി.

1999ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിശ്വ ഹിന്ദു പരിഷത്ത് ദല്‍ഹി ഫിറോസ്ഷാ കോട്‌ലാ മൈതാനത്തെ പിച്ച് തകര്‍ത്തിരുന്നു.

നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡിസംബര്‍ 22 നാണ് എത്തുക. രണ്ട് ട്വന്റി- 20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലുമാണ് പാക് ടീം കളിക്കുക. ആദ്യമത്സരം ക്രിസ്മസ് ദിനത്തില്‍ ബംഗളൂരില്‍ നടക്കും. ജനുവരി ഏഴിനാണ് അവസാന മത്സരം.