എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം ബാംഗ്ലൂരില്‍
എഡിറ്റര്‍
Friday 2nd November 2012 10:27am

മുംബൈ: അഞ്ച് വര്‍ഷത്തിന് ശേഷം പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പര്യടനം ഡിസംബര്‍ 25ന്. ബാംഗ്ലൂരില്‍ നടക്കുന്ന ട്വന്റി-20 മത്സരത്തോടെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് തുടക്കമാകും.

Ads By Google

അടുത്തമാസം 22ന് പാക്കിസ്ഥാന്‍ ടീം ബാംഗ്ലൂരിലെത്തും. രണ്ടാം മല്‍സരം 27ന് അഹമ്മദാബാദിലാണ്. പിന്നീട് ടീം ആദ്യ ഏകദിനത്തിനായി ചെന്നൈയിലേക്കു പോകും.

30ന് ആണ് ആദ്യ ഏകദിനം നടക്കുന്നത്. കൊല്‍ക്കത്തയില്‍ ജനുവരി മൂന്നിന് രണ്ടാം ഏകദിനം. അവസാന ഏകദിനം ദല്‍ഹിയില്‍ ആറാം തിയ്യതി നടക്കും

2008 ലെമുംബൈ ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ കാരണങ്ങളാല്‍ പാക് ടീം ഇന്ത്യയില്‍ ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. എന്നാല്‍ വരുന്ന ഡിസംബറിലും ജനുവരിയിലുമായി നടക്കുന്ന ക്രിക്കറ്റ് പരമ്പരയിലാണ് പാക് ടീമിന് പങ്കെടുക്കുന്നതിനുള്ള അനുമതി ആഭ്യന്തരമന്ത്രാലയം നല്‍കിയത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി കാത്തിരുന്ന പാക്കിസ്ഥാന്‍, ഡിസംബറില്‍ നടത്താനിരുന്നിരുന്ന സിംബാബ്‌വേ പര്യടനം മാറ്റിവച്ചിരുന്നു. കഴിഞ്ഞ ജൂലായ് മാസത്തിലാണ് ബി.സി.സി.ഐ. ഇന്ത്യാപാക് ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്ഥാന്‍ ടീമിനെ ക്ഷണിച്ചത്. പാക് അധികൃതര്‍ ഇത് സ്വാഗതം ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല.

.

 

Advertisement