എഡിറ്റര്‍
എഡിറ്റര്‍
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്
എഡിറ്റര്‍
Friday 15th February 2013 11:57am

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്. കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെയാണ് പാക്കിസ്ഥാന്‍ വെടി വെച്ചത്.

രാജൗരി ജില്ലയിലെ ജഹാംഗര്‍ സെക്ടറില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യന്‍ സൈന്യം വധിച്ചതിന് തൊട്ടു പിന്നാലെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്.

Ads By Google

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ച് വെടിയുതിര്‍ത്തതായും വെടിവെപ്പ് 8 മണി മുതല്‍ 11 മണി വരെ  നീണ്ടു നിന്നുവെന്നും ഇന്ത്യന്‍ പ്രതിരോധ വക്താവ് എസ്.എന്‍ ആചാര്യ പറഞ്ഞു.

വെടിവെപ്പില്‍ ആളപായമില്ല. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ സൈന്യം തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ-പാക്  അതിര്‍ത്തിയില്‍ പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തലവെട്ടിയെടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ഉടമ്പടി കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പത്തുവട്ടം പാകിസ്താന്‍ ലംഘിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് .

Advertisement