എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ വ്യാപാരവും ഗതാഗതവും പുന:സ്ഥാപിച്ചു
എഡിറ്റര്‍
Monday 28th January 2013 9:53am

ജമ്മുകാശ്മീര്‍: ഇന്ത്യ-പാക് നിയന്ത്രണ രേഖയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗതാഗത സംവിധാനവും വ്യാപാരവും പുന:സ്ഥാപിച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെന്നും ഇനിയും രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Ads By Google

ബസ് സര്‍വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാക് അധീന കശ്മീരിലും കശ്മീരിലുമായി 100 കണക്കിനാളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച 64ാം റിപ്പബ്ലിക് ദിനാഘോഷ വേളയില്‍ നിയന്ത്രണരേഖയില്‍ ഇന്ത്യപാക് സൈനികര്‍ മധുരം കൈമാറിയിരുന്നു. ഈ മാസം എട്ടാം തിയ്യതി ഇന്ത്യന്‍ നിയന്ത്രണ രേഖ മറികടന്ന് പാക് സൈന്യം എത്തുകയും രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇരു രാജ്യങ്ങളു തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വരുന്നത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബസ് സര്‍വ്വീസും വ്യാപാരവും നിര്‍ത്തിവെക്കാന്‍ തീരുമാനക്കുകയായിരുന്നു.

Advertisement