മുംബൈ: ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍ നിന്നും ഇന്ത്യ പുറത്തായി. രൂപയുടെ മൂല്യശോഷണം തുടരുകയും വിപണി ഇന്നലെ 28 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തുകയും ചെയ്തതോടെയാണ് ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍ നിന്നും ഇന്ത്യ പുറത്തായത്.

ഒരു ലക്ഷം കോടി ഡോളറിലധികം മൂല്യമുള്ള ഓഹരി വിപണിയെന്ന പദവിയുള്ള ക്ലബ്ബില്‍ അവശേഷിക്കുന്ന രാജ്യങ്ങള്‍ അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി, കാനഡ, ദക്ഷണികൊറിയ, ബ്രസീല്‍, ആസ്‌ട്രേലിയ, ഹോങ്കോംഗ്, ചൈന, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവയാണ്.

Subscribe Us:

ഇന്ത്യന്‍ ഓഹരി വിപണിയുടെ ഇപ്പോഴത്തെ മൂല്യം 99497 കോടി ഡോളറാണ്. 2007 മേയ് 28 നാണ് ഇന്ത്യ ആദ്യം ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍ എത്തിയത്.

Malayalam News
Kerala News in English