ഗുവാഹാട്ടി: ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ 276 റണ്‍സിന് പുറത്തായി. 105 റണ്‍സെടുത്ത വീരാട് കോഹ്‌ലിയുടെ നാലാം സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്.

ടോസ് നേടിയ കീവീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 49 ഓവറില്‍ 276 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
കോഹ് ലിയും യൂസഫ് പത്താനും പുറത്തായതിനുശേഷം ക്രീസില്‍ വന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പത്താന്‍ കോഹ് ലി കൂട്ടുകെട്ടാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. യുവരാജ് സിംഗ് (42), ഗൗതം ഗംഭീര്‍ (38), മുരളി വിജയ് (29), യൂസഫ് പത്താന്‍ (29) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ന്യൂസിലന്റിനുവേണ്ടി മില്‍സ് മൂന്നും ടെഫി രണ്ടും വിക്കറ്റുകള്‍ നേടി. കോഹ് ലിയുടെ വിക്കറ്റടക്കം മൂന്നുവിക്കറ്റുകള്‍ മക്കെ നേടി.