ഹൈദരാബാദ്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന രണ്ടാംക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാംഇന്നിംഗ്‌സില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെടുത്തുനില്‍ക്കേ കളി അവസാനിപ്പിക്കുകയായിരുന്നു. നേരത്തേ ന്യൂസിലാന്‍ഡ് രണ്ടാം ഇന്നിംഗ്‌സ് 8ന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. സ്‌കോര്‍. ന്യൂസിലാന്‍ഡ് 350, 8/448, ഇന്ത്യ 472, 68/0

നാലുവിക്കറ്റിന് 237 എന്ന നിലയില്‍ ബാറ്റിംഗാരംഭിച്ച കിവീസിനായി ഓപ്പണര്‍ ബ്രണ്ടന്‍ മക്കുല്ലം ഇരട്ടസെഞ്ചുറി (225) നേടി. വില്യംസണ്‍ 65 റണ്‍സെടുത്തു. ഇന്ത്യക്കായി ശ്രീശാന്ത് മൂന്നും ഓജ, റെയ്‌ന എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യടെസ്റ്റും സമനിലയില്‍ അവസാനിച്ചിരുന്നു. ഇരട്ടസെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കുല്ലമാണ് കളിയിലെ താരം.