തിരുവനന്തപുരം: കാര്‍മേഘങ്ങള്‍ തിങ്ങിനിറഞ്ഞ കാര്യവട്ടം ടി-20യില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

മഴ കാരണം ഏഴു മണിക്ക് തുടങ്ങേണ്ട മത്സരം വൈകിയതിനാല്‍ എട്ടോവര്‍ വീതമുള്ള മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. ഫൈനലിന്റെ പ്രതീതിയുള്ള മത്സരം ഇതോടെ തീ പാറുമെന്നുറപ്പായി.

ടി-20 യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇതുവരെ ഒരു പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായിട്ടില്ല. തിരുവനന്തപുരത്ത് അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത് 1988ലാണ്. അന്ന് വെസ്റ്റിന്‍ഡീസിനെതിരേ ഇന്ത്യയെ നയിച്ച രവിശാസ്ത്രി ഇന്ന് ടീമിന്റെ മുഖ്യപരിശീലകനാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 3.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്്. പരമ്പരയില്‍ 1-1 എന്ന സമനിലയിലാണ് ഇരു ടീമുകളും.