ചെന്നൈ: അവസാന ഏകദിനവും ജയിച്ച് ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങും. എന്നാല്‍ ആശ്വാസജയം തേടി മാനം രക്ഷിക്കാനാണ് ന്യൂസിലാന്‍ഡിന്റെ ശ്രമം.

ബാംഗ്ലൂരില്‍ ഏതാണ്ട് കൈയ്യെത്തും ദൂരത്തെത്തിയ മല്‍സരം യുസഫ് പഠാന്‍ തട്ടിയെടുക്കുകയായിരുന്നു. നാലാംമല്‍സരത്തില്‍ രോഹിത് ശര്‍മയും പാര്‍ത്ഥിവ് പട്ടേലും മികച്ച പ്രകടനം നടത്തിയിരുന്നു. ലോകകപ്പിന് മുന്നോടിയായി പരമ്പര ജയിച്ച മാനസികാധിപത്യം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.