Categories

ഇന്ത്യക്ക് 212 റണ്‍സ് വിജയലക്ഷ്യം

rjadejakochi

കൊച്ചി: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ കൊച്ചിയില്‍ നടക്കുന്ന  ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 212 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ 48.5 ഓവറില്‍ 211 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

ഇന്ത്യക്കായി സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അശ്വിന്‍ രണ്ടും മുഹമ്മദി ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ദ്ധ സെഞ്ച്വറി നേടിയ ബ്രാവോക്കും ചാള്‍സിനും മാത്രമേ വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ശോഭിക്കാനായുള്ളൂ.

ടോസ് നേടി ബാറ്റിംഗ തുടങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റ് നഷ്ടമായി. രണ്ടാമത്തെ ബോളില്‍ തന്നെ ഗെയ്ല്‍ പൂജ്യത്തിന് റണ്ണൗട്ടാകുകയായിരുന്നു. പുറത്താകാതിരിക്കാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത ഗെയ്‌ലിന് പരിക്കേറ്റിട്ടുണ്ട്.

സ്‌ട്രെച്ചറില്‍ കളം വിട്ട ഗെയ്‌ലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65 റണ്‍സായപ്പോഴേക്കും സഹ ഓപ്പണര്‍ ചാള്‍സും പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസിനെ പിടിച്ചു കെട്ടുകയായിരുന്നു.

ബ്രാവോയെ കൂടാതെ സാമുവല്‍സ് (24), സിമ്മണ്‍സ് (29), ഡ്വയില്‍ ബ്രാവോ(24), ഹോള്‍ഡര്‍ (16) എന്നിവര്‍ക്ക് മാത്രമമേ രണ്ടക്കം കടക്കാനായുള്ളൂ.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പരമ്പരയാണ് കൊച്ചിയില്‍ നടക്കുന്നത്.  വിശാഖപട്ടണത്തും ബറോഡയിലുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍

രാവിലെ 10.30 മുതല്‍ സ്‌റ്റേഡിയത്തിലേക്ക് വന്നു തുടങ്ങിയ കാണികളെ കൊണ്ട് ജവഹര്‍ഡലാല്‍ നെഹ്‌റു സ്‌റ്റേഡിയം നിറഞ്ഞിട്ടുണ്ട്. ഏകദേശം അരലക്ഷത്തിലധികം കാണികള്‍ കളികാണാനായി സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്.

Tagged with: