എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്കിലെ ഫെയ്ക്ക് പ്രൊഫൈല്‍: ഇന്ത്യയും ടര്‍ക്കിയും മുന്‍പില്‍
എഡിറ്റര്‍
Friday 1st November 2013 9:33pm

facebook..

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്ബുക്കില്‍ 14.3 കോടിയോളം ഫെയ്ക്ക് പ്രൊഫൈലുകളുണ്ട് എന്നാണ് കണക്ക്. ഇതില്‍ ഫാള്‍സ് പ്രൊഫൈലുകളും ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈലുകളും ഉള്‍പ്പെടുന്നു.

ഇതില്‍ ഏറിയ പങ്കും ഇന്ത്യയുടെയും ടര്‍ക്കിയുടെയും സംഭാവനയാണെന്ന് വിലയിരുത്തപ്പെടുന്നു.

ലോകമൊട്ടാകെയായി 119 കോടി അക്കൗണ്ടുകളുണ്ടെന്നാണ് ഫെയ്‌സ്ബുക്കിന്റെ അവകാശവാദം. ഇതില്‍ 7.9 ശതമാനവും ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈലുകള്‍ ആണെന്ന് അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ പറയുന്നു.

1.2 ശതമാനം യൂസേഴ്‌സ് അണ്‍ഡിസൈറബിളാണ്. ‘അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വികസിത വിപണികളില്‍ ഫെയ്ക്ക് പ്രൊഫൈലുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഇന്ത്യ. ടര്‍ക്കി പോലെയുള്ള വികസ്വര വിപണികളില്‍ ഇതിന്റെ ശതമാനം വളരെ കൂടുതലാണ്’ എസ്.ഇ.സി പറയുന്നു.

2013 സെപ്റ്റംബര്‍ 30-ലെ കണക്കനുസരിച്ച് ഒരു മാസത്തില്‍ ആക്റ്റീവായി ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം (എം.എ.യു) 1.19 ബില്യണാണ്.

അവസാന മുപ്പത് ദിവസത്തിനുള്ളില്‍ കമ്പ്യൂട്ടറിലൂടെയോ മൊബൈല്‍ ഫോണിലൂടെയോ ലോഗിന്‍ ചെയ്യുകയോ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ സുഹൃത്തുക്കളുമായി ചാറ്റിങ്ങോ അങ്ങനെ എന്തെങ്കിലും ആക്റ്റിവിറ്റി നടത്തുകയോ  ചെയ്യുന്നവരെയാണ് എം.എ.യു എന്ന് വിളിക്കുന്നത്.

‘2013 സെപ്റ്റംബര്‍ 30-ന് അവസാനിച്ച ഒന്‍പത് ആഴ്ചകള്‍ക്കുള്ളില്‍ ലോകത്താകെയുള്ള ആക്റ്റീവ് യൂസേഴ്‌സില്‍ 4.3 മുതല്‍ 7.9 വരെ ശതമാനം ഡ്യൂപ്ലിക്കേറ്റ് പ്രൊഫൈലുകളാണ്.’ എസ്.ഇ.സി തുടര്‍ന്ന് പറയുന്നു.

പ്രധാന അക്കൗണ്ടിന് പുറമെയുള്ള അക്കൗണ്ടിനെയാണ് ഡ്യൂപ്ലിക്കേറ്റ് എന്ന് കണക്കാക്കിയിരിക്കുന്നത്. ‘ഫാള്‍സ് അക്കൗണ്ടുകള്‍ കണ്ടെത്താനും ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. യൂസര്‍ മിസ്‌ക്ലാസിഫൈഡും അണ്‍ഡിസൈറബിളും.

മുന്‍പറഞ്ഞ കാലയളവില്‍ 0.8 മുതല്‍ 2.1 വരെ ശതമാനം മിസ്‌ക്ലാസിഫൈഡാണ്. എന്നാല്‍ 0.4 മുതല്‍ 1.2 വരെ ശതമാനമാണ് അണ്‍ഡിസൈറബിള്‍ അക്കൗണ്ടുകള്‍’ എസ്.ഇ.സി കൂട്ടിച്ചേര്‍ക്കുന്നു.

Advertisement