എഡിറ്റര്‍
എഡിറ്റര്‍
അറബ് യുവാവുമായി പ്രണയം: ബ്രിട്ടനില്‍ ഇന്ത്യന്‍ മുസ്‌ലിം യുവതിയെ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്ത്, കഴുത്തറുത്ത് കൊലപ്പെടുത്തി
എഡിറ്റര്‍
Wednesday 26th July 2017 9:00am

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ മുസ്‌ലിം യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അറബ് യുവാവുമായി പെണ്‍കുട്ടിക്കുണ്ടായിരുന്ന പ്രണയബന്ധത്തെ തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണിതെന്ന് സംശയിക്കുന്നതായി അധികൃതര്‍ കോടതിയെ അറിയിച്ചു.

സെലിന്‍ ഡൂഖ്രന്‍ എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. ്‌തെംസ് തീരത്തെ ഒരു വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.


Must Read: പെണ്‍കുട്ടി തിരിച്ചറിയുന്നത് തടയാന്‍ കണ്ണില്‍ ആസിഡ് ഒഴിച്ചു: മിസോറാമില്‍ ബി.എസ്.എഫ് ജവാന്മാര്‍ ബലാത്സംഗം ചെയ്ത ആദിവാസി പെണ്‍കുട്ടി നേരിട്ടത്


സെലിനെയും മറ്റൊരു യുവതിയെയും തെക്കുപടിഞ്ഞാറന്‍ ലണ്ടനില്‍ നിന്നും ബുധനാഴ്ച മുഖംമൂടിയണിഞ്ഞ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തെംസ് തീരത്തെ ഒരു വീട്ടിലെത്തിച്ച് ഇരുവരെയും ബലാത്സംഗം ചെയ്യുകയും സെലിനെ കൊലപ്പെടുത്തുകയുമായിരുന്നു. സെലിനൊപ്പമുണ്ടായ യുവതി ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മുജാഹിദ് അര്‍ഷിദ്, വിന്‍സെന്റ് തപ്പു എന്നിവരെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൊലപാതകം, വധശ്രമം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്.

മേക്കപ്പ് കലാകാരിയാണ് കൊല്ലപ്പെട്ട സെലിന്‍.

Advertisement