ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം രണ്ടു വര്‍ഷത്തെ ഏറ്റും താഴ്ന്ന നിലയായ 6.55 ശതമാനത്തിലെത്തി. ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതോടെയാണ് പണപ്പെരുപ്പം ഇത്രമേല്‍ കുറഞ്ഞിരിക്കുന്നത്.

ഡിസംബര്‍ മാസം പണപ്പെരുപ്പം 7.47 ശതമാനമായിരുന്നു. മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പം 6.25 ശതമാനം മുതല്‍ 6.50 ശതമാനത്തിലേക്ക് താഴുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഭക്ഷ്യവിലപ്പെരുപ്പത്തിനൊപ്പം ഇന്ധ വിലപ്പെരുപ്പവും കുറഞ്ഞിട്ടുണ്ട്. 6.49 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞെങ്കിലും രൂപയുടെ വിലയിടിവും ധനക്കമ്മി കൂടുന്നതും സര്‍ക്കാറിന് തലവേദന ഉണ്ടാക്കുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായി കുറയുമെന്നാണ് കരുതപ്പെടുന്നത്.

Malayalam News

Kerala News In English