ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ടീമിന്റെ വില ഇടിയുന്നു. അവസാനം നടന്ന രണ്ടു ടെസ്റ്റ് സീരീസിലും തോല്‍വി ഏറ്റു വാങ്ങിയതോടെ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് തള്ളിപ്പെട്ടേക്കുമെന്നാണ് സൂചന. ടെസ്റ്റ് റാങിംഗിലെ ഇന്ത്യയുടെ കയറ്റിറക്കങ്ങള്‍ ഓസ്‌ട്രേലിയയും വെസ്റ്റ്ഇന്‍ഡീസും തമ്മില്‍ ഏപ്രില്‍ ഏഴിന് നടക്കുന്ന പരമ്പരയെ ആശ്രയിച്ചാണിരിക്കുന്നത്. സീരീസില്‍ ഓസ്‌ട്രേലിയ വിജയിച്ചാല്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പതിക്കും.

ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തെത്തും. പരമ്പര 3-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കുകയും കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കയോട് ഇംഗ്ലണ്ട് 2-0ന് തോല്‍ക്കുകയും ചെയ്താല്‍, 113 പോയിന്റ് നേടി ഒസീസ് റാങ്കിംഗില്‍ ഇംഗ്ലണ്ടിനൊപ്പമെത്തും.

ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ഇംഗ്ലണ്ടിന് കൊളംബൊ ടെസ്റ്റ് ജയിച്ചേ മതിയാകൂ. 2-0ന് തോറ്റാല്‍ 118 എന്ന റേറ്റിംഗ് പോയിന്റില്‍ നിന്നാണ് ഇംഗ്ലണ്ട് 113ലേക്ക് വീഴുക.

ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാ റാങ്ക് ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ ഷാക്കിബ് അല്‍ ഹസനാണ്.

Malayalam News

Kerala News in English