ന്യൂദല്‍ഹി: പെട്രോള്‍ വില 1.50 രൂപവരെ കുറച്ചേക്കും. ഇത് സംബന്ധിച്ച് ഈ മാസം 15ന് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് രാജ്യാന്തര വിപണിയിലും ഇത്തരമൊരു നടപടിയ്ക്ക് സാധ്യത തെളിഞ്ഞത്. ക്രൂഡ് ഓയില്‍ വില ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ പെട്രോള്‍ വില കുറയ്ക്കുമെന്ന് ഇന്ധന മന്ത്രി എസ്. ജെയ്പാല്‍ റെഡ്ഡി തിങ്കളാഴ്ച അറിയിച്ചിരുന്നു.