എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്ക്ക് തോല്‍വി: ഏകദിനത്തില്‍ ഒന്നാം റാങ്ക് നഷ്ടം
എഡിറ്റര്‍
Wednesday 22nd January 2014 4:04pm

indian-team2

ഹാമില്‍ട്ടണ്‍: ന്യൂസിലാന്റിന് എതിരെ നടന്ന രണ്ടാം എകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. 15 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി.

ഇതോടെ എകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

മഴ നിയമം മൂലം പുനര്‍നിര്‍ണയിച്ച കളിയില്‍ 293 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യയ്ക്ക് 41.3 ഓവറില്‍ 277 റണ്‍സ് എടുക്കുവാനെ സാധിച്ചുള്ളു.

78 റണ്‍സ് നേടി കോഹ്‌ലി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. ക്യാപ്റ്റന്‍ ധോണി 56 റണ്‍സും മുഹമ്മദ് ഷാമി 3 വിക്കറ്റും നേടി.

നേരത്തെ ന്യൂസിലാന്റ് 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടിയത്. മഴമൂലം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്റിന്റെ സ്‌കോര്‍ 297 ആയി നിശ്ചയിക്കുകയായിരുന്നു.

വില്യംസ് 87 പന്തില്‍ നിന്ന് 77 റണ്‍സും, ടൈലര്‍ 56 പന്തില്‍ നിന്ന് 57 റണ്‍സും നേടി. 17 പന്തില്‍ നിന്ന് ആന്‍ഡേര്‍സണ്‍ നേടിയ 44 റണ്‍സാണ് ന്യൂസിലാന്റിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം സോത്തി 4 വിക്കറ്റും നേടി.

നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

Advertisement