എഡിറ്റര്‍
എഡിറ്റര്‍
ഇന്‍വെസ്റ്റ്‌മെന്‍ഡ് ഗ്രേഡ്‌ പദവി നഷ്ടമായേക്കും, ഇന്ത്യന്‍ സാമ്പത്തിക മേഖല ആശങ്കയില്‍
എഡിറ്റര്‍
Tuesday 12th June 2012 12:11pm

മുംബൈ : സാമ്പത്തിക മേഖലയില്‍ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍(എസ് ആന്‍ഡ് പി) ഇന്ത്യയുടെ പദവി താഴ്ത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് നഷ്ടപ്പെട്ടേക്കുമെന്നാണ് എസ് ആന്‍ഡ് പി മുന്നറിയിപ്പ് നല്കിയത്. ഇതോടെ ബ്രിക്ക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) സാമ്പത്തിക ശക്തികളില്‍ നിന്ന് ഇന്ത്യ പുറത്താകും.
ഇതോടെ സാമ്പത്തിക മേഖലയില്‍ ആശങ്ക പടരുകയും രൂപയുടെ മൂല്യവും ഓഹരി വിപണിയും കുത്തനെ ഇടിയുകയും ചെയ്തു. അതുവരെ മുന്നേറ്റത്തിലായിരുന്നു ഇന്ത്യന്‍ വിപണി. തിങ്കളാഴ്ച്ച മിക്ക ഏഷ്യന്‍ വിപണികളും രണ്ടു ശതമാനത്തോളം നേട്ടത്തിലായിരുന്നു. യൂറോപ്പ് വിപണി വ്യാപാരമാരംഭിച്ചതും നേട്ടത്തോടെയായിരുന്നു. ഇന്ത്യ ശക്തമായ നിലയിലായിരുന്നെങ്കിലും തരംതാഴ്ത്തല്‍ ഭീഷണിനേരിട്ടതോടെ ഇടിയുകയായിരുന്നു.

രൂപയുടെ മൂല്യം വെള്ളിയാഴ്ച്ചത്തെക്കാള്‍ 30 പൈസ കുറഞ്ഞ് ഒരു ഡോളറിന് 55.73 എന്ന നിലയിലാണ് അവസാനിച്ചത്.

എസ്.ആന്‍ഡ്.പി യുടെ മുന്നറിയിപ്പ് ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താത്കാലികമായെങ്കിലും വിദേശഫണ്ടുകളുടെ വരവ് കുറയാന്‍ ഇതിടയാകുമെന്നും വിലയിരുത്തുന്നു. നിലവില്‍ ബിബിബി ആണ് ഇന്ത്യയുടെ റാങ്ക്. ഏറ്റവും താഴ്ന്ന ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് റേറ്റിംഗാണിത്.

ജി.ഡി.പി വളര്‍ച്ചയിലെ കുറവും സാമ്പത്തിക പരിഷ്‌കരണ നടപടികളിലെ അനിശ്ചിതാവസ്ഥയാണ് ഇന്ത്യക്ക് എതിരാവുന്നതെന്ന് എസ് ആന്‍ഡ് പി അറിയിച്ചു.

Advertisement