എഡിറ്റര്‍
എഡിറ്റര്‍
ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി
എഡിറ്റര്‍
Sunday 26th January 2014 9:39pm

cricket-team

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം എകദിനത്തില്‍ ഓസ്‌ട്രേലിയ വിജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ഐ.സി.സി എകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാംസ്ഥാനം നഷ്ടമായി.

ഇതോടെ റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക് വീഴുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ന്യൂസ്‌ലന്‍ഡ് പര്യടത്തിലും തുടര്‍ച്ചായ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിനെതിരായ നാലാം എകദിനത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെ ഐ.സി.സി ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം റാങ്കില്‍ തിരികെയെത്തിയിരുന്നു.

ഒന്നാംസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ന്യൂസ്‌ലന്‍ഡിനെതിരായി ശനിയാഴ്ച്ച നടന്ന മൂന്നാം ഏകദിനം വിജയിക്കേണ്ടിയിരുന്നു.

എന്നാല്‍ ഈ മല്‍സരം സമനിലയില്‍ കലാശിക്കുകയാണുണ്ടായത്.

Advertisement