Categories
chemmannur

ധോണി നായകനായ അവസാന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി

ms-dhoni


സീനിയര്‍ താരങ്ങളായ ധോണിയുടെയും യുവരാജിന്റെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ 304 റണ്‍സ് നേടിയത്. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.


മുംബൈ: മഹേന്ദ്ര സിങ് ധോണി നായകനായ് ഇറങ്ങിയ അവസാന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി. മുന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇലവനുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ എ ടീം പരാജയപ്പെട്ടത്.


Dont miss ലോകകപ്പ് ഫുട്‌ബോളില്‍ ഇനി 48 ടീമുകള്‍: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ഫിഫയുടെ തീരുമാനം


നേരത്തെ 305 റണ്ണിന്റെ ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നു ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ട് ഇലവനു മുന്നില്‍ ഉയര്‍ത്തിയത്. അമ്പാട്ടി റായിഡുവിന്റെ സെഞ്ച്വറിയും, സീനിയര്‍ താരങ്ങളായ ധോണിയുടെയും യുവരാജിന്റെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ 304 റണ്‍സ് നേടിയത്. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

നായകനായി അവസാന മത്സരത്തിനിറങ്ങിയ ധോണി 40 പന്തുകളില്‍ നിന്ന് പുറത്താകാതെയാണ് 68 റണ്‍സ് എടുത്തത്. എട്ട് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്.  ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് 48 പന്തുകളില്‍ നിന്ന് ആറു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 56 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടിനായി സാം ബില്ലിംഗ്‌സ് 93 റണ്‍സ് നേടി. ഓപ്പണിംഗ് കൂട്ട് കെട്ട് 95 റണ്‍സ് നേടിയെങ്കിലൂം പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ നേടിയിരുന്നു. തകര്‍ച്ചയില്‍ നിന്നും സാമിന്റെ ഇന്നിംഗ്‌സിലൂടെ ഇംഗ്ലണ്ട് ഇലവന്‍ തിരിച്ചു വരികയായിരുന്നു.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

Tagged with: