കൊളംബോ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ വിജയം കൊയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴുവിക്കറ്റിന് 140 റണ്‍സ് നേടി. ഇന്ത്യന്‍ ബോളിങ്ങിനെ തൂത്തെറിഞ്ഞ ഓസിസ് ഒരു വിക്കറ്റു നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Ads By Google

ഷെയ്ന്‍ വാട്‌സണും ഡേവിഡ് വാര്‍ണറും ഒന്നാം വിക്കറ്റിന് 81 പന്തില്‍ നേടിയത് 133 റണ്‍സാണ് ഓസീസ് ജയിക്കുമ്പോള്‍ 31 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴിന് 140. ഓസ്‌ട്രേലിയ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 141.

ഷെയ്ന്‍വാട്ണ്‍ 42 പന്തില്‍ നിന്ന് നിന്ന് 72 റണ്‍സും ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ നിന്ന് 63 റണ്‍സും നേടി. വാട്‌സണാണ് മാന്‍ ഓഫ് ദ് മാച്ച്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കു തുടക്കത്തിലേ പിഴച്ചു. യുവതാരങ്ങളുടെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച മഹേന്ദ്രസിങ് ധോണിയും സംഘവും ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ കലിയടക്കാത്ത പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വിഷമിച്ചു.

ഗൗതം ഗംഭീറും പഠാനും ചേര്‍ന്നുള്ള ഓപ്പണിങ് സഖ്യം 21 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കു ഗംഭീര്‍ (17) റണ്ണൗട്ടായി. രണ്ടാം വിക്കറ്റിനു പഠാനും കോഹ്‌ലിയും ചേര്‍ന്നു 35 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കോഹ്‌ലിയും (15) പുറത്ത്. പിന്നീടു 18 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍കൂടി  വീണു.

പിന്നീടാണു 30 റണ്‍സിന്റെ ധോണി-റെയ്‌ന സഖ്യം. 21 പന്തില്‍ ഏഴാം വിക്കറ്റിനു 33 റണ്‍സ് കൂട്ടിച്ചേര്‍ത്ത റെയ്‌ന-ആര്‍. അശ്വിന്‍ കൂട്ടുകെട്ടായിരുന്നു പിടിച്ചുനില്‍ക്കാനാവശ്യമായ സ്‌കോര്‍ സമ്മാനിച്ചത്. 12 പന്തില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം 16 റണ്‍സുമായി അശ്വിനും ഹര്‍ഭജന്‍സിങ്ങും (ഒന്ന്) പുറത്താകാതെ നിന്നു.

30 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടങ്ങിയതായിരുന്നു പഠാന്റെ ഇന്നിങ്‌സ്. റെയ്‌നയുടെ 26 റണ്‍സ് പിറന്നത് 19 പന്തില്‍ നാലു ബൗണ്ടറിയടക്കം. ഇന്ത്യന്‍ ടീം മൂന്നു സ്പിന്നര്‍മാരുമായാണ് ഇറങ്ങിയത്.