Administrator
Administrator
ടെസ്റ്റ് റാങ്കിങ്: ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി
Administrator
Monday 11th July 2011 4:45pm

ദുബൈയ്: രണ്ട് പോയന്റ് നഷ്ടപ്പെട്ടെങ്കിലും ഐ സി സി യുടെ പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ പിറകില്‍ കിടക്കുന്ന വിന്‍ഡീസുമായുള്ള അവസാന റണ്ട് ടെസ്റ്റും സമനിലയില്‍ കലാശിച്ചതാണ് ഇന്ത്യയുടെ രണ്ട് പോയന്റ് കുറച്ചത്.

126 പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കുള്ളത്. 117 പോയിന്റോടെ സൗത്താഫ്രിക്കയും 116 പോയിന്റോടെ ഇംഗ്ലണ്ടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

ബൗളര്‍മാരില്‍ വിന്‍ഡീസ് പരമ്പരയിടെ 3 ടെസ്റ്റുകളില്‍ നിന്നായി 22 വിക്കറ്റ് സ്വന്തമാക്കി പരമ്പരയുടെ താരമായ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ ആറാം സ്ഥാനത്തെത്തിയപ്പോള്‍ നേരത്തെ ഈ സ്ഥാനത്തുണ്ടായിരുന്ന ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഏഴാം സ്ഥാനത്തായി. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ഡാരല്‍ സ്റ്റെയിനും ഇംഗ്ലണ്ടിന്റെ ഗ്രയിം സ്വാനും ജയിംസ് ആന്‍ഡേര്‍സണും നിലനിര്‍ത്തി.

Advertisement