ടോക്കിയോ: ഡേവിസ്‌കപ്പ് ടെന്നീസില്‍ ലോക ഗ്രൂപ്പിലേക്ക് മുന്നറാം എന്ന ഇന്ത്യയുടെ സ്വപ്‌നങ്ങക്ക് തിരിച്ചടി. ലോകഗ്രൂപ്പ് പ്ലേ ഓഫില്‍ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്തായി. ഞായറാഴ്ച നടന്ന റിവേഴ്‌സ് സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ വിഷ്ണുവര്‍ധന്‍ ജപ്പാന്റെ ഒന്നാം നമ്പര്‍ താരമായ കി നിഷികോറി തോറ്റതോടെയാണ് ഇന്ത്യ പുറത്തായത്. സ്‌കോര്‍: 5-7, 3-6, 3-6

നിഷി കോറിയുടെ വിജയത്തോടെ ജപ്പാന്റെ ലീഡ് 3-1 ആയി ഉയര്‍ന്നു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സോദേവ്‌വര്‍മ്മന്റെ അഭാവത്തിലാണ് വിഷ്ണുവര്‍ധന്‍ റാക്കറ്റേന്തിയത്. ആദ്യ സിംഗിള്‍സിനിടെ തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സോംദേവേ വര്‍മ്മന്‍ പിന്‍മാറിയത്.

വിഷ്ണുവര്‍ധന്റെ തോല്‍വിയോടെ അപ്രസക്തമായ രണ്ടാം റിവേഴ്‌സ് സിംഗിള്‍സില്‍ രോഹന്‍ ബോപ്പണ്ണ ഗോ സിയോഡയ്‌ക്കെതിരെ ആദ്യ സെറ്റില്‍ 5-4ന് മുന്നിട്ടു നിന്നെങ്കിലും പരുക്കുമൂലം പിന്‍മാറി. ആദ്യ രണ്ട് സിംഗില്‍സിലും തോറ്റ ഇന്ത്യ ഡബ്ബിള്‍സില്‍ ജയിച്ചാണ് മത്സരത്തിലേക്ക് തിരിച്ച് വന്നത്. ആദ്യ സിംഗിള്‍സില്‍ സോംദേവ് വര്‍മനും രണ്ടാം സിംഗിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയും ജപ്പാന്‍ താരങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.

എന്നാല്‍ ശനിയാഴ്ച നടന്ന ഡബ്ബില്‍സില്‍ മഹേഷ് ഭൂപതി-റോഹന്‍ ബൊപ്പണ്ണ സംഖ്യം ജപ്പാന്‍ താരങ്ങളെ പരാജയപ്പെടുത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ലോക ഗ്രൂപ്പിലേക്ക മുന്നേറണമെങ്കില്‍ ഇന്ത്യക്ക് രണ്ട് റിവേഴ്‌സ് സിംഗിള്‍സിലും ജയിക്കണമായിരുന്നു. ഇന്ത്യക്കെതിരായ ജയത്തോടെ ഇരുപത്തഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ജപ്പാന്‍ ലോക ഗ്രൂപ്പിലേക്ക് മുന്നേറി. ഇതിന് മുമ്പ് 1985ലാണ് ജപ്പാന്‍ ലോക ഗ്രൂപ്പ് കളിച്ചത്.