ജൊഹന്നാസ്ബര്‍ഗ്: ചാമ്പ്യന്‍സ് ചാലഞ്ച് ഹോക്കിയില്‍ ബെല്‍ജിയത്തിനോട് തോറ്റ് ഇന്ത്യക്ക് കരീടം നഷ്ടമായി. ഇന്ത്യയുടെ തോല്‍വി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അവസാന 15 മിനിറ്റില്‍ മൂന്നു ഗോള്‍ വഴങ്ങിയാണ് ഇന്ത്യ കിരീടം തുലച്ചത്. രണ്ടു ഗോള്‍ നേടിയ ഡെക്കെസിയറാണ് ബെല്‍ജിയത്തിന്റെ താരം.

ആദ്യ പകുതിയില്‍ ഒരു ഗോളിനും പിന്നീട് രണ്ട് ഗോളും നേടി 3-1ന് മുന്നിട്ടു നില്‍ക്കെയാണ് ഇന്ത്യ പിന്നീട് മൂന്ന് ഗോള്‍ വഴങ്ങിയത്. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ബെല്‍ജിയം സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബെല്‍ജിയത്തിന്റെ വിജയഗോള്‍ അവസാന മിനിറ്റിലായിരുന്നു.

Subscribe Us:

രണ്ടു ഗോള്‍ ലീഡു നേടിയ ശേഷം ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു.

ചാമ്പ്യന്‍സ് ചാലഞ്ച് ഹോക്കിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വെങ്കല മെഡല്‍ സ്വന്തമാക്കി. അര്‍ജന്റീനയെ 3-1ന് തോല്പിച്ചാണ് വെങ്കടല്‍ മെഡല്‍ കരസ്ഥമാക്കിയത്.

Malayalam News
Kerala News in English