ന്യൂദല്‍ഹി: പോയവര്‍ഷം നമ്മള്‍ ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ വഴി ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് സെക്‌സിനെക്കുറിച്ച്. ഗൂഗില്‍ ട്രെന്‍ഡ്‌സ് പുറത്തു വിട്ട വിവരമാണിത്. 2011ല്‍ ‘സെക്‌സ്’ എന്ന പദവും ലൈംഗികതയോട് ബന്ധപ്പെട്ട മറ്റു പദങ്ങളും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ചിന് വന്നത് ഇന്ത്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തോടെ ഇന്ത്യക്കു തൊട്ടുപിന്നില്‍ പാകിസ്ഥാനാണ്.

ഇതിലും വലിയ ‘നഗ്ന’ സത്യം, സെക്‌സ് എന്ന പദം ഏറ്റവും കൂടുതല്‍ തിരഞ്ഞ ലോകത്തെ പത്തു നഗരങ്ങളില്‍ എട്ടും ഇന്ത്യന്‍ നഗരങ്ങളാണ് എന്നതാണ്!

ഗൂഗിള്‍ ട്രെന്‍ഡ്‌സ് ഐ.പി അഡ്രസുകള്‍ വിശകലനം ചെയ്താണ് ഏറ്റവും സെര്‍ച്ച് ചെയ്ത പദം സെക്‌സ് ആണെന്ന് കണ്ടെത്തിയത്. ഒരുപോലെയുള്ള റിസള്‍ട്ടുകള്‍ കാരണം ആശയക്കുഴപ്പം ഉണ്ടായാലും ഡാറ്റാ ശേഖരത്തില്‍ വ്യത്യാസം ഉണ്ടായാലും മാത്രമെ ഗൂഗിള്‍ ട്രെന്‍ഡിന്റെ ഈ വാര്‍ത്ത അവിശ്വസിക്കേണ്ടതുളളൂ. അതായത്, ഈ വാര്‍ത്ത വിശ്വസിക്കാം എന്നര്‍ത്ഥം.

ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലൂടെ വാള്‍സ്ട്രീറ്റിലെത്തിയ വിപ്ലവത്തിന്റെ തീപ്പന്തത്തിന് ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഇന്ധനം പകര്‍ന്നു കൊണ്ടിരുന്ന പോയ വര്‍ഷത്തില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് രതിയായിരുന്നു എന്ന് മനസ്സിലാക്കാം….

Malayalam News
Kerala News in English