എഡിറ്റര്‍
എഡിറ്റര്‍
സ്മിത്തും പുറത്ത്; രണ്ടാമിന്നിങ്‌സില്‍ ഓസീസിന് ബാറ്റിങ് തകര്‍ച്ച; രഹാനയുടെ അത്ഭുത ക്യാച്ചും; ഭൂവനേശ്വറിന്റെ ബൗളിങ് മികവും കാണാം
എഡിറ്റര്‍
Monday 27th March 2017 3:08pm


ധര്‍മ്മശാല: ഇന്ത്യ-ഓസീസ് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഓസീസിനു ബാറ്റിങ് തകര്‍ച്ച. 32 റണ്‍സിന്റെ ഒന്നാമിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സന്ദര്‍ശകര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 106 ണ്‍സിന് 6 എന്ന നിലയിലാണ്.


Also read മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം 


പരമ്പരയിലുട നീളം മികച്ച പ്രകടനം പുറത്തെടുത്ത നായകന്‍ സ്മിത്തിന്റേതുള്‍പ്പെടെ 6 മുന്‍ നിര വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷ് യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ബൗളിങ് നിര ഓസീസിനെ കടന്നാക്രമിച്ചത്.

മൂന്നാം ദിനം ആറിന് 248 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഓസീസ് സ്‌കോറും മറികടന്ന് 32 റണ്‍സിന്റെ ലീഡ് നേടിയാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ജഡേജ 95 പന്തില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു. സാഹ 31 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

ഓസീസ് നായകന്റെ സ്റ്റംമ്പ് പിഴുത ഭൂവനേശ്വര്‍ കുമാറിന്റെ ബോളും ഹാന്‍ഡ്‌സ് കോമ്പിന്റെ ക്യാച്ചെടുത്ത ഇന്ത്യന്‍ നായകന്‍ രഹാനയുടെ തകര്‍പ്പന്‍ ക്യാച്ചും കാണാം

 

Advertisement