സാറാ ഓവല്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉച്ചഭക്ഷണത്തിന് കളി നിറുത്തുമ്പോള്‍ ലങ്ക 2 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ദില്‍ഷന്റെയും (48) പരണവിതാനയുടേയും (8) വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റന്‍ സംഗക്കാര 48 റണ്ണെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.

ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ പരണവിതനയെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. പരിക്കുകാരണം ഹര്‍ഭജനും ഗംഭീറും കളിക്കുന്നില്ല. അമിത് മിശ്ര ടീമിലെത്തിയിട്ടുണ്ട്. ലങ്കന്‍ ടീമില്‍ മലിംഗ മടങ്ങിയെത്തി.