കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള അവസാന ടെസ്റ്റ് സാറാ ഓവലില്‍ തുടങ്ങും. മൂന്നുമല്‍സര പരമ്പരയില്‍ ലങ്ക 1-0 ന് മുന്നിലാണ്. ആദ്യമല്‍സരത്തില്‍ ലങ്ക 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാംടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഈ മല്‍സരത്തോടെ ഏറ്റവുമധികം ടെസ്റ്റ് കളിച്ച താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കും.

പരമ്പര സമനിലയിലാക്കണമെങ്കില്‍ ഇന്ന് ഇന്ത്യ ജയിച്ചേ തീരു. പരിക്കേറ്റ ഗംഭീറും ഹര്‍ഭജനും ഇന്ത്യന്‍ നിരയിലുണ്ടാവില്ല. ഓപ്പണറായി സെവാഗിനൊപ്പം മുരളി വിജയ് ഇറങ്ങും. ബൗളര്‍ മുനാഫ് പട്ടേലും ഇന്ത്യന്‍ നിരയില്‍ സ്ഥാനം കണ്ടെത്തിയേക്കും. ലങ്കന്‍ നിരയില്‍ പേസര്‍ ലസിത് മലിംഗ് മടങ്ങിയെത്തും.