Categories

ടെസ്റ്റില്‍ ഇന്ത്യ രണ്ടാമത്

INDIAN-TEAM

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാമതെത്തിയത്. ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാമത്.

ഇതോടെ അടുത്ത മാസം നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കൂടുതല്‍ ആവേശഭരിതമാകും. ഇതില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് വീണ്ടും ടെസ്‌ററിലെ നമ്പര്‍ വണ്‍ ടീമാകാം. ജോഹന്നാസ്ബര്‍ഗിലും ഡര്‍ബിനുമായാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകള്‍.

വിന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ടു ടെസ്റ്റിലും ഇന്ത്യക്ക്  ഇന്നിംഗ്‌സ്  വിജയമായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 51 റണ്‍സിനും ജയിച്ചപ്പോള്‍ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 126 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്.

രണ്ടിന്നിംഗ്‌സിലും ഇന്നിംഗ്‌സ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും വിന്‍ഡീസ് നിലവിലെ ആറാം സ്ഥാനത്തു തന്നെ തുടരുകയാണ്. എന്നാല്‍ കനത്ത തോല്‍വി അവരുടെ 4 റേറ്റിംഗ് പോയന്റ് കുറച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് ആസ്‌ട്രേലിയയും നാലാം സ്ഥാനത്ത് പാക്കിസ്താനുമാണ്.

അതേസമയം 2017ല്‍ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ആതിഥ്യമരുളുന്ന പ്രഥമ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യത ടെസ്റ്റ് റാങ്കിങ്ങിനനുസരിച്ചാകുമെന്ന് എ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കി.

ആദ്യ നാല് സ്ഥാനത്തുള്ള ടീമിനെയാവും ലോകക്കപ്പിനുണ്ടാവുക.മെയ് മെയ് ഒന്ന് 2013മുതല്‍ ഡിസംബര്‍ 13, 2016 വരെയുള്ള റാങ്കിംങാണ് ഇതിനാധാരം.

Tagged with: