Categories

ജഡ്ജിമാരുടെ സ്വത്ത് വെളിപ്പെടുത്തണം; പരാതി അന്വേഷിക്കാന്‍ സമിതി

ന്യൂദല്‍ഹി: നീതിന്യായ സംവിധാനത്തിലെ സുതാര്യത ഉറപ്പു വരുത്തുന്ന ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ജഡ്ജിമാരുടെ പ്രതിബദ്ധത, മെച്ചപ്പെട്ട പ്രവര്‍ത്തന നിലവാരം, സുതാര്യത എന്നിവ ഉറപ്പുവരുത്തുന്നതാണ് ബില്‍. ബില്‍ അനുസരിച്ച് സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി വരും.

ബില്‍ അനുസരിച്ച് സ്വത്തുവിവരം വെളിപ്പെടുത്തേണ്ടത് ജഡ്ജിമാരുടെ നിയമപരമായ ബാധ്യതയാകും. വിവിധ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ അടുത്ത മാസം ആദ്യം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍, നാഷണല്‍ജുഡീഷ്യല് ഓവര്‍സൈറ്റ് കമ്മിറ്റിയാണ് ആദ്യം പരിഗണിക്കുക. മൂന്നുമാസത്തിനകം ഇവ പരാതി പരിശോധനാപാനലിന് കൈമാറും. പാനല്‍മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയാണ് ആരോപണമെങ്കില്‍അത് ഓവര്‍സൈറ്റ് കമ്മിറ്റി തന്നെ കൈകാര്യം ചെയ്യും.

സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസായിരിക്കും കമ്മിറ്റി അധ്യക്ഷന്‍. അറ്റോര്‍ണി ജനറലും സുപ്രീംകോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരും ഇതില്‍അംഗങ്ങളായിരിക്കും. ജഡ്ജിമാരും അവരുടെ കോടതിയില്‍പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടാകാന്‍പാടില്ലെന്നും ബില്ലില്‍നിര്‍ദേശമുണ്ട്.

വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന അഞ്ചംഗ ദേശീയ മേല്‍നോട്ട സമിതിയില്‍ അറ്റോര്‍ണി ജനറല്‍, സുപ്രീംകോടതിയിലെയും ഹൈകോടതിയിലെയും ഓരോ ജഡ്ജിമാര്‍, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രമുഖ വ്യക്തി എന്നിവരാണ് അംഗങ്ങള്‍.

ന്യായാധിപന്മാരുടെ വഴിവിട്ട പോക്ക് നിയന്ത്രിക്കുന്നതിന് നിലവിലെ സംവിധാനങ്ങള്‍ തികച്ചും അപര്യാപ്തമാണെന്നിരിക്കേ, ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ‘ന്യായാധിപ പ്രവര്‍ത്തന നിലവാരപ്രതിബദ്ധതാ ബില്‍’ മന്ത്രിസഭ പുതുക്കിയ രൂപത്തില്‍ അംഗീകരിച്ചത്. നേരത്തെ അവതരിപ്പിച്ച ബില്‍ കഴിഞ്ഞ ലോക്‌സഭയുടെ കാലാവധിക്ക് മുമ്പ് പാസാക്കിയെടുക്കാന്‍ കഴിയാതെ വന്നതിനാല്‍ ലാപ്‌സായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.