ടോക്കിയോ: ഇന്ത്യയും ജപ്പാനും സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി സെയ്ജി മെഹരായും വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

പത്തുവര്‍ഷത്തേക്ക് 90 ശതമാനം വ്യാപാരങ്ങളു
ടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതാണ് കരാര്‍. പുതിയ കരാര്‍ പ്രകാരം ജപ്പാനില്‍ നിന്നും ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ തീരുവ ഇല്ലാത ഇറക്കുമതി ചെയ്യാം.

ഒരു വര്‍ഷത്തിനിടെ ഇന്ത്യ ഒപ്പുവെയ്ക്കുന്ന മൂന്നാമത്തെ കരാറാണ് ഇത്. സ്വതന്ത്രവ്യാപാര കരാറിന് 2007ലായിരുന്നു അനുമതി നല്‍കിയത്.