ന്യൂദല്‍ഹി: ഇന്ത്യയും ഇസ്രായവും തമ്മില്‍ അടുത്ത വളര്‍ന്ന സൗഹൃദം ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങളെ ആശങ്കാകുലരാക്കുന്നുണ്ടെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യക്തി നിയമ ബോര്‍ഡിന്റെ മൂന്ന് ദിവസമായി നടന്ന സമ്മേളനത്തിന് ശേഷമാണ് ബോര്‍ഡ് വക്താവ് മൗലാന അബ്ദുല്‍ റഹ്മാന്‍ ഖുറേഷി ഇക്കാര്യം അറിയിച്ചത്.

‘ ഗാന്ധിയിജിയുടെയും നെഹ്‌റുവിന്റെയും കാലത്ത് ഇസ്രായേലുമായുണ്ടായിരുന്ന ബന്ധം തുടരാന്‍ ഞങ്ങള്‍ സര്‍ക്കാറിനോട് ഉപദേശിക്കുന്നു. അടുത്ത കാലത്തായി ആയുധ ഇടപാടുകളടക്കമുള്ള ഇന്ത്യ-ഇസ്രായേല്‍ ബന്ധം ആശങ്കയുണ്ടാക്കുന്നതാണ്’- ബോര്‍ഡ് വക്താവ് അറിയിച്ചു.

Subscribe Us:

കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന വര്‍ഗീയ കാലാപ വിരുദ്ധ ബില്ലില്‍ ഭേദഗതി കൊണ്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബില്ലിലെ നിലവിലെ വ്യവസ്ഥ പോലീസിന് അമിതമായ അധികാരം നല്‍കുന്നുണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ബോര്‍ഡ് വക്താവ് അറിയിച്ചു.