എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-ഇസ്രയേല്‍ ആയുധക്കരാര്‍: കേന്ദ്രം തീരുമാനം മാറ്റി
എഡിറ്റര്‍
Tuesday 12th November 2013 1:00am

central-govt

ന്യൂദല്‍ഹി: ഇന്ത്യ-ഇസ്രയേല്‍ ആയുധക്കരാര്‍ സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മാറ്റി.

വിവാദമായ റാഫേല്‍ കമ്പനിയുമായുള്ള ഇടപാടാണ് കേന്ദ്രം മാറ്റി വെച്ചത്.

കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

റാഫേല്‍ കമ്പനിയുമായുള്ള പത്തൊമ്പതിനായിരം രൂപയുടെ ഇടപാടാണ് മാറ്റി വെച്ചത്.

കരാര്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര സമിതിയാണ് കരാര്‍ പുന:പരിശോധിക്കുക.

കരാര്‍ ഒപ്പിടുന്നതുമായി സംബന്ധിച്ച് വിദഗ്ധമായ നിയമോപദേശവും തേടുമെന്ന് കേന്ദ്രം അറിയിച്ചു.

Advertisement