എഡിറ്റര്‍
എഡിറ്റര്‍
യോദ്ധാക്കള്‍ക്കുള്ള സ്മാരകം ഇല്ലാത്ത ഒരേയൊരു രാജ്യം ഇന്ത്യ: നരേന്ദ്ര മോഡി
എഡിറ്റര്‍
Tuesday 28th January 2014 11:27am

narendra-modi1

മുംബൈ: രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ യോദ്ധാക്കള്‍ക്ക് സ്മാരകം പണിയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വിമര്‍ശനം. യോദ്ധാക്കളുടെ ത്യാഗത്തിന് സ്മാരകം പണിയാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത്  യോദ്ധാക്കള്‍ക്കുള്ള സ്മാരകമില്ലാത്ത രാജ്യങ്ങള്‍ ഇല്ല. ഇന്ത്യ ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുത്ത രാജ്യമാണ്. ആയിരത്തോളം പട്ടാളക്കാര്‍ രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവന്‍ നല്‍കിയിട്ടും അവരെ ആദരിക്കാന്‍ യാതൊരു സ്മാരകങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആയെ മേരെ വതന്‍ കേ ലോഗോന്‍ എന്ന ഗാനത്തിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന പ്രസംഗത്തിനിടെ യായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

1961ല്‍ ചൈനയുമായുണ്ടായ യുദ്ധത്തില്‍ മരണമടഞ്ഞ പട്ടാളക്കാര്‍ക്കുള്ള ബഹുമാനസൂചകമായാണ് പ്രസ്തുത ഗാനം തയ്യാറാക്കിയത്.

ഇന്ത്യക്ക് മിലിട്ടറി പവര്‍ഹൗസിനുള്ള കഴിവുണ്ടെന്നും ശരിയായ നേതൃപാടവവും നയങ്ങളും ഉണ്ടെന്നും പത്ത് വര്‍ഷത്തിനകം നാം ആയുധങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പര്യാപ്തമാകുമെന്നും മോഡി പറഞ്ഞു.

ഇന്ത്യയിലെല്ലാവരും നരേന്ദ്ര മോഡി പ്രധാന മന്ത്രിയാകാനാണ് ആഗ്രഹിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിക്കവേ ലതാ മങ്കേഷ്‌കര്‍ പറഞ്ഞു.

Advertisement