ദുബായ്: ദുബായിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഇന്ത്യായാണെന്ന് 2011-ലെ ആദ്യ രണ്ട് മാസത്തെ കണക്കുകള്‍ കാണിക്കുന്നു. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 36 ബില്യന്‍ കടന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ള വ്യാപാരത്തേക്കാള്‍ ഈ വര്‍ഷം നല്ല മികവുണ്ടായിട്ടുണ്ടെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടറായ അഹമ്മദ് ബൂട്ടി അഹമ്മദ് പറഞ്ഞു.

കയറ്റുമതി, ഇറക്കുമതി, പുനര്‍ കയറ്റുമതി എന്നീ മേഖലകളിലാണ് വമ്പിച്ച പുരോഗതിയുണ്ടായിട്ടുള്ളത്. 7.4 ബില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരവുമായി ചൈനയും 4.8 ബില്യന്‍ ദിര്‍ഹത്തിന്റെ വ്യാപാരവുമായി അമേരിക്കയുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്.